Tuesday, 21 February 2017

പുതുവര്‍ഷം, പുതുസ്വപ്നം

സ്വപ്‌നങ്ങളിലേക്ക് നമ്മെ അടുപ്പിക്കാന്‍ ഒരാണ്ടുകൂടി വന്നെത്തി. പോയ വര്‍ഷങ്ങള്‍ നമ്മുടെ സ്വപ്‌നങ്ങളെ നമുക്കരികിലെത്തിച്ചോ. ആ വഴിയില്‍ നാം എത്ര മുന്നേറി. അല്ലെങ്കില്‍ ഇടക്കല്‍പം കാലിടറിയോ. സംശയിച്ചു നിന്നോ. പുതുവര്‍ഷം ഇതിനൊക്കെ ഉത്തരം തരുന്നതാകട്ടെ. സ്‌നേഹച്ചിരികൊണ്ട് മനസ്സുകള്‍ കീഴടക്കിയ മാര്‍ ക്രിസോസ്റ്റം തിരുമേനിയും യുവ ചരിത്രകാരന്‍ മനു എസ് പിള്ളയും തങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും പറയുന്നു...







Monday, 23 January 2017

നന്മ ജനറേഷന്‍

കരുണ വറ്റിയ കാലത്തിന്റെ പേടിപ്പെടുത്തുന്ന കാഴ്ചകള്‍ ചുറ്റുപാടും നിറയുമ്പോഴും പ്രതീക്ഷയുടെ പുതുവെളിച്ചമേകുന്ന നുറുങ്ങുവെട്ടം തെളിഞ്ഞുവരുന്നുണ്ട്. സാങ്കേതിക വിദ്യയെയും നവീനാശയങ്ങളെയും കൂട്ടുപിടിച്ച് സാമൂഹിക പ്രവര്‍ത്തനത്തിന് പുതുഭാവം പകരുന്ന ചെറുപ്പക്കാരെയും മാനവികതയുടെ മധുരം കിനിയുന്ന അവരുടെ പ്രവര്‍ത്തനങ്ങളെയും അറിയാം...









Monday, 16 January 2017

നാട്ടുനന്മയുടെ വയല്‍ വരമ്പില്‍ നിന്ന് മന്ത്രി പദത്തിലേക്ക്‌

നാട്ടുനന്മയുടെ വയല്‍ വരമ്പില്‍ നിന്നാണ് കൃഷി മന്ത്രി സുനില്‍കുമാറിന്റെ വരവ്. മണ്ണില്‍ പണിയെടുക്കുന്നവന്റെ മനസ്സ് അറിയുന്ന ഈ അന്തിക്കാട്ടുകാരന് കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകളിലേക്ക് നാടിനെ നയിക്കാനാവുമോ. മന്ത്രിയും കുടുംബവുമൊത്ത് ഇത്തിരി നേരം..





സ്വപ്‌നം കാണുന്നു ഞങ്ങള്‍, പ്രാക്ടിക്കലായി

കാസര്‍കോട്ടെ കുഗ്രാമത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന് 39 ാം വയസ്സില്‍ സാങ്കേതിക സര്‍വകലാശാല പ്രോ വൈസ് ചാന്‍സലാറായ ഡോ. അബ്ദു റഹ്മാന്റെയും വിവാഹശേഷവും കുട്ടിക്കാല സ്വപ്നത്തെ പിന്തുടര്‍ന്ന് സിവില്‍ സര്‍വീസ് നേടിയ പ്രിയതമ നീതു സോണയുടെയും ജീവിതം..